ഇത് നടന്നത് അങ്ങ് ഉത്തരേന്ത്യയിൽ അല്ല കേട്ടോ. തൻറെ കുടുംബത്തിന് പോറ്റാൻ വേണ്ടി അന്നം തേടി. പരിഷ്കൃത സമൂഹവും വിദ്യാസമ്പന്നരും എന്ന് ഊറ്റം കൊള്ളുന്ന നമ്മുടെ നാട്ടിൽ തന്നെയാണ്. ഖുതുബ (വെള്ളിയാഴ്ച ആഴ്ച നമസ്കാരത്തിനു മുമ്പ് മതപുരോഹിതൻ നടത്തുന്ന പ്രസംഗം.) തടസ്സപ്പെടുത്തി എന്ന് പറഞ്ഞുകൊണ്ട് ഒരു ബംഗ്ലാദേശി യുവാവിനെ ഒരു പറ്റം ആളുകൾ മർദ്ദിച്ചവശനാക്കി നാട്ടിലേക്ക് കയറ്റിവിട്ടു. വയക്കര ജുമാമസ്ജിദിൽ നടന്ന കാര്യമാണ് പറഞ്ഞു വരുന്നത്. ഇന്നലെ യുവാവ് മരണപ്പെട്ടു. ആർക്കു നഷ്ടം അല്ലേ. ഒരു മഹല്ലിലെ മുഴുവൻ ജനങ്ങളെയും നന്മയുടെ പാതയിലേക്ക് നയിക്കുന്നവരാണ് ജമാഅത്ത് കമ്മിറ്റി. ഖുതുബ ഓതിക്കൊടുത്ത ഉസ്താദ്. സംശയമുണ്ടെങ്കിൽ ചോദ്യം ഉന്നയിക്കുന്ന വ്യക്തിക്ക് അത് പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ സാധ്യതയുണ്ട്. നിങ്ങൾ എന്ത് ഇസ്ലാമിക നീതി ആണ് ഇവിടെ നടപ്പിലാക്കിയത് എന്ന് ഈ സമൂഹത്തോട് പറയേണ്ടതുണ്. അന്യസംസ്ഥാനങ്ങളിൽ സമുദായത്തിൽപ്പെട്ട ഒരാൾമരിച്ചു കഴിഞ്ഞാൽ വെള്ളിയാഴ്ച പ്രാർത്ഥന നടത്തി കണ്ണീരൊഴുക്കുന്ന അവർ.വെള്ളിയാഴ്ചയ്ക്ക് പ്രാർത്ഥനയ്ക്ക് വന്ന ഒരു അന്യ സംസ്ഥാന തൊഴിലാളി മർദ്ദിച്ചവശനാക്കി അവരെ മരണത്തിലേക്ക് തള്ളി വിട്ട പ്പോൾ നിങ്ങളുടെ കണ്ണിൽ നിന്ന് ഇറ്റു വീഴാൻ കണ്ണുനീർ ബാക്കിയില്ല. ഈ മനുഷ്യന് വേണ്ടി തെരുവിൽ ഇറങ്ങാൻ ആളില്ലാതായി. ഏതു സംഘടനയുടെ പിൻബലത്തിൽ ആയാലും. ഈ നരാധമന്മാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇനിയും നന്മകൾ വിട്ടുമാറാത്ത നല്ല സമൂഹം വയക്കര ജമാഅത്തിൽ ഉണ്ട് എന്ന് വിശ്വസിക്കുന്നു. അവർ നീതിക്ക് വേണ്ടി പോരാടണം. ഈ കശ്മലന്മാർ അഴിക്കുള്ളിൽ ആകും വരെ.....
No comments:
Post a Comment