8.11.19

VALAYAR

മിഷേൽ ആത്മഹത്യചെയ്യാൻ കാരണം കൊച്ചിയിലെ മോശം കൂട്ടുകെട്ട്'; വാളയാറിലെ പെൺകുട്ടിയെയും മിഷേലിനെയും അധിക്ഷേപിച്ച് ഡിവൈഎഫ്ഐ നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

March 14, 2017 | 02:44 PM IST | Permalink



മിഷേൽ ആത്മഹത്യചെയ്യാൻ കാരണം കൊച്ചിയിലെ മോശം കൂട്ടുകെട്ട്'; വാളയാറിലെ പെൺകുട്ടിയെയും മിഷേലിനെയും അധിക്ഷേപിച്ച് ഡിവൈഎഫ്ഐ നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

കൊച്ചി: കൊച്ചി കായലിൽ മരിച്ച നിലയിൽ കാണപ്പെട്ട പെൺകുട്ടി മിഷേൽ ഷാജിയെയും വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികളെയും അധിക്ഷേപിച്ച് ഡിവൈഎഫ്‌ഐ നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം റോബർട്ട് ജോർജ്ജാണ് ഇരകളെ അധിക്ഷേപിച്ചുകൊണ്ട് രംഗത്തെത്തിയത്. മിഷേലിന് നീതിക്കായി സോഷ്യൽ മീഡിയയിൽ മുറവിളി ഉയരുന്ന വേളയിൽ തന്നെയാണ് ഡിവൈഎഫ്‌ഐ നേതാവിന്റെ ഈ പെരുമാറ്റം. റോബർട്ട് ജോർജ് പെൺകുട്ടികളുടെ മരണത്തിൽ സർക്കാരിനെയും പൊലീസിനെയും പഴിചാരുന്നതിനെതിരെയാണ് രംഗത്തെത്തിയത്.
മിഷേൽ ആത്മഹത്യ ചെയ്തതുകൊച്ചിയിലെത്തി മോശം കൂട്ടുകെട്ടിൽ പെട്ടതിനാലാണെന്നാണ് ഡിവൈഎഫ്ഐ നേതാവിന്റെ പ്രധാന കണ്ടെത്തൽ. നാല് വർഷമായി വാളയാറിലെ വീട്ടിൽ താമസിക്കുന്ന ബന്ധുകാരണമാണ് വാളയാറിലെ സഹോദരി കൊല്ലപെട്ടതെന്നും ഇത് ശ്രദ്ധിക്കാത്തത് കുട്ടികളുടെ മാതാപിതാക്കളുടെ തെറ്റാണെന്നും റോബർട്ട് ഫേസ്‌ബുക്കിൽ പറഞ്ഞു. വ്യക്തിപരമായി വരുത്തിവെക്കുന്ന ദുരന്തങ്ങളുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കേണ്ട് കാര്യമില്ലെന്നു റോബർട്ട് പ്രതികരിച്ചു.
വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടികളുടെ മരണത്തിലും കൊച്ചിയിൽ കായലിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മിഷേലിന്റെ മരണത്തിലും പൊലീസിനും സർക്കാരിനുമെതിരെ വ്യാപകമായ വിമർശനം ഉയർന്നിരുന്നു. കേസ് ഒതുക്കി തീർക്കാൻ പൊലീസ് ശ്രമിക്കുകയാണെന്ന് ഇരുവീട്ടുകാരും ആരോപിച്ചിരുന്നു.
വാളയാറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആദ്യ പെൺകുട്ടിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽപീഡനം സംബന്ധിച്ച് സൂചനയുണ്ടായിട്ടും പൊലീസ് അന്വേഷിക്കാത്തതിൽ നവമാധ്യമങ്ങളിലുൾപെടെ പൊലീസിനെ പ്രതികൂട്ടിലാക്കി ചർച്ച നടന്നിരുന്നു. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ പൊലീസ് അലംഭാവം കാണിക്കുകയാണെന്ന വാദം സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
കേരളത്തിലെ സ്ത്രീകൾക്ക് വേണ്ടി രംഗത്തിറങ്ങുമെന്ന് ഡിവൈഎഫ്ഐ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനിടെയിലാണ് ഇരു കേസുകളിലും അന്വോഷണം പുരോഗമിക്കവെ കുറ്റക്കാർ പെൺകുട്ടികളും കുടുംബവും മാത്രമാണെന്ന് വിധി എഴുതിയ ഡിവൈഎഫ്ഐ നേതാവിന്റെ പ്രതികരണം.
റോബർട്ട് ജോർജിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:
വാളയാറിലെ പെൺകുട്ടിയെ പീഡിപ്പിക്കുകയും കെട്ടിത്തൂക്കുകയും ചെയ്തത് ആരാ. 'ആ വീട്ടിൽ താമസിക്കുന്ന ബന്ധു'. ഇവൻ നാല് വർഷമായി അവിടെ താമസിക്കുന്നു. പെൺകുട്ടികളുടെ മാതാപിതാക്കൾ കുട്ടികളെ ശ്രദ്ധിച്ചില്ല. എന്നിട്ട് ഇതെല്ലാം സംഭവിച്ചപ്പോൾ പൊലീസിനും സർക്കാരിനും കുറ്റം.
മിഷേൽ ആത്മഹത്യ ചെയ്തു. എന്താ കാരണം. കൊച്ചിയിലെ മോശം കൂട്ടുകെട്ടിൽ ചെന്നു പെട്ടു. അതല്ലേ സത്യം. കൂറ്റം ആർക്കാ, സർക്കാരിന്. എനിക്കിതിൽ വിയോജിപ്പുണ്ട്. വ്യക്തിപരമായി വരുത്തിവെക്കുന്ന ദുരന്തങ്ങളുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കേണ്ട കാര്യമില്ല.

No comments:

Post a Comment