Prakash Nair Melila ഇതിലേയ്ക്ക്അറിവിന്റെ വീഥികള്‍ / arivinte veedhikal
വാളയാർ നീതിയാത്ര
വാളയാറിൽ പീഡിപ്പിച്ചു കൊലചെയ്യപ്പെട്ട രണ്ടു ദളിത് പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കണമെ ന്നാ വശ്യപ്പെട്ട് എറണാകുളത്തുനിന്നും തിരുവ നന്തപുരം വരെ ജനുവരി നാലുമുതൽ 22 വരെ 'ജസ്റ്റിസ് ഫോർ വാളയാർ കിഡ്‌സ്' ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തിയ പദയാത്ര സെക്രട്ടറിയേറ്റിൽ സമാപി ക്കുകയും അതിനുശേഷം സെക്രട്ടറിയേറ്റ് പടിക്ക ൽ ഇപ്പോഴും സംഘടനയുടെ നേതൃത്വത്തിൽ റിലേ നിരാഹാരം നടക്കുകയുമാണ്.
പ്രൊ.സാറാ തോമസ്, എം.എൻ.കാരശ്ശേരി, സി.ആർ.നീലകണ്ഠൻ എന്നിവരായിരുന്നു പദയാത്രയ്ക്ക് നേതൃത്വം നൽകിയത്. ജസ്റ്റിസ് കമാൽ പാഷയാണ് എറണാകുളം ഹൈക്കോടതി ജംക്ഷനിൽ പദയാത്ര ഉദ്ഘാടനം ചെയ്തത്. മേധാ പട് കർ, പെരുമാൾ മുരുകൻ,ഫാദർ ജോസഫ് വട്ടോളി,ഷാജഹാൻ എന്നിവരുടെയും പിന്തുണയും സഹകരണവും # JusticeForWalayarKids ഫോറത്തിനുണ്ട് .
അധികാരദുർവിനിയോഗം നടത്തി വാളയാർ കേസ് അട്ടിമറിച്ച DYSP സോജനേയും കൂട്ടരേയും ക്രിമിനൽ കേസെടുത്ത് ശിക്ഷിക്കുക വാളയാറി ലെ കൊലയാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിന് ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തുക. കേസ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയവരെ ശിക്ഷിക്കുക ... എന്നീ ആവശ്യ ങ്ങളുന്നയിച്ചു കൊണ്ടാണ് വാളയാർ നീതി സമരം നടത്തുന്നത്.
നമ്മുടെ സഹോദരിമാർക്ക് ആത്മാഭിമാനത്തോ ടെ നിർഭയമായി ജീവിക്കാൻ ... സൂര്യനെല്ലിയും , വിതുരയും , ഐസ്ക്രീം പാർലറും കിളിരൂരും , കവിയൂരും ആവർത്തിക്കാതിരിക്കാൻ സമൂഹ മനസ്സാക്ഷി ഉണർന്നില്ലെങ്കിൽ രാഷ്ട്രീയ മേലാള ന്മാരും അവരുടെ ആജ്ഞാനുവർത്തികളായി മാറിയ നിയമപാലകരും ഉദ്യോഗസ്ഥരും നമ്മെ വേട്ടയാടുന്നത് തുടർക്കഥകളായി മാറപ്പെടുമെ ന്നതിൽ തർക്കമില്ല.
ലോകമനസ്സാക്ഷിയെത്തന്നെ ഞെട്ടിച്ച ഈ പിഞ്ചുപെൺകുട്ടികളുടെ ആരും കൊലകൾ ഭരണപ്രതിപക്ഷ രാഷ്ട്രീയക്കാർ മറക്കാൻ ശ്രമിക്കുന്നതുപോലെയാണ് തോന്നുന്നത്.ഇതിൽ നടന്നുവെന്ന് കരുതുന്ന രാഷ്ട്രീയ ഇടപെടലുകളും തെളിവുനശിപ്പിക്കലും കേസുതന്നെ അട്ടിമറിച്ചതുമെല്ലാം വളരെയേറെ ദുരൂഹമാണ്.
രാഷ്ട്രീയ - ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെ ട്ടിലൂടെ ഈ കേസും ഇല്ലാതായി കുറ്റവാളികൾ രക്ഷപെടാൻ ഇടയാകരുതെന്നും ഇനിയും ഇത്തരം പൈശാചികതകൾ കേരളമണ്ണിൽ ആവർത്തിക്കരുതെന്നും ലക്ഷ്യമിട്ട് # JusticeForWalayarKids ഫോറം , വളരെ പ്രസക്തവും അതീവഗൗരവതരവുമായ 10 ചോദ്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പിനോട് ചോദിക്കുന്നത്.
1. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കുട്ടികളുടെ മലദ്വാരത്തിൽ പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമത്തിന്റെ മുറിവുകൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടും, കുട്ടികൾ ലൈംഗിക ബന്ധത്തിന് അങ്ങോട്ട് ചെല്ലുമായിരിന്നു എന്ന് സോജൻ പറഞ്ഞത് എന്ത് കൊണ്ട് ?
2. സാക്ഷി മൊഴികളിൽ സമയവും, തിയതിയും എന്തുകൊണ്ട് രേഖപ്പെടുത്തിയില്ല ?
3. പോലീസ് സാക്ഷിമൊഴികളിലും അന്വേഷണ ഉദ്യോഗസ്ഥൻ സോജന്റെ മൊഴിയിലും സാമാന്യ ബുദ്ധിയിൽ കാണുന്ന വൈരുധ്യങ്ങൾ എങ്ങനെ സംഭവിച്ചു?
4. ഇളയ കുട്ടി തൂങ്ങി മരണപ്പെട്ട് കാണപ്പെട്ട ലുങ്കി ആരുടെ എന്ന് അന്വേഷിച്ചോ?
5. 9 വയസുള്ള കുട്ടി മരണപെട്ടത് പോലീസ് പറയുന്ന പോലെ ആത്മഹത്യ ആണെങ്കിൽ എങ്ങെനെ ഉത്തരത്തിൽ തൂങ്ങാൻ കയ്യെത്തി ?
6. ഫോറൻസിക്ക് സർജൻ ഗുജ്‌റാൾ റിപ്പോർട്ടിൽ രേഖാമൂലം സൂചിപ്പിച്ചിട്ടും അദ്ദേഹത്തെ മരണ സ്ഥലം സന്ദർശിക്കിപ്പിക്കാഞ്ഞത് എന്തുകൊണ്ട് ?
7. മാതാപിതാക്കളുടെ സമ്മതം ഇല്ലാതെ കുട്ടികളുടെ മൃതദേഹം ദിർധി പിടിച്ച് ദഹിപ്പിച്ചത് എന്തിന് ? ഇനിയൊരു പോസ്റ്റ് മോർട്ടം പരിശോധന ഉണ്ടാവില്ല എന്ന് ഉറപ്പ് വരുത്തിയത് എന്തിന് ?
8. മൂത്ത കുട്ടിയുടെ മരണത്തിൽ സാക്ഷിയായ ഇളയ കുട്ടിയുടെ മൊഴി എന്തുകൊണ്ട് രേഖപ്പെടുത്തിയില്ല ?
9. പോലീസ് അന്വേഷണം നടക്കുമ്പോൾ സാക്ഷിയായ ഇളയ കുട്ടി എന്തുകൊണ്ട് കൊല്ലപ്പെട്ടു ?
മറുപടി നൽകാൻ ബാദ്ധ്യസ്ഥരായ അവരെന്തുകൊണ്ട് മൗനം പാലിക്കുന്നു??
No comments:
Post a Comment