m
സിനിമാതാരം കൃഷ്ണകുമാർ പറയുന്നു..
"ഞാനൊരു സങ്കിയാണ്. പക്ഷേ സ്വന്തം കരിയർ ഓർത്തും മക്കളുടെ ഭാവിയോർത്തും പറയാതിരുന്നതാണ്.. "
(സങ്കിയാണെങ്കിൽ മക്കളുടെ ഭാവി കോഞ്ഞാട്ടയാകും എന്ന് കൃഷ്ണകുമാർ അംഗീകരിക്കുന്നു.. )
പ്രശസ്ത ബ്ലോഗർ രതീഷ് ആർ മേനോൻ പറയുന്നു.. "ഞാൻ ഒരു സങ്കിയാണ്. പക്ഷേ നിങ്ങളുടെ അടുത്ത് ഞാൻ സങ്കിത്തരം കാണിക്കാറില്ലല്ലോ ഒരിക്കലും.." (സങ്കിത്തരം പുറത്ത് കാണിക്കാൻ കൊള്ളാത്തത് ആണെന്ന് മേനോൻ തന്നെ സമ്മതിക്കുന്നു.. )
ശ്രീജിത്ത് പണിക്കർ എന്ന സകലമാന നിരീക്ഷകൻ പറയുന്നു.. "എനിക്ക് സങ്കി ആശയങ്ങൾ ഇഷ്ടമാണ്. പക്ഷേ എന്നെ സങ്കിയെന്ന് ചാപ്പ കുത്തരുത്.. "
നിഷ്പക്ഷനായി നിന്ന് മേൽ ചേറാകാതെ സംഘിസം വളർത്തിയാൽ പെട്ടെന്ന് നാറില്ല. പക്ഷേ ചാപ്പ കിട്ടിയാൽ ജീവിച്ചിരുന്നിട്ട് കാര്യമില്ല.. എന്ന് പണിക്കരും തുറന്ന് പറയുന്നു..
സുരേഷ് ഗോപിയുടെ മകൻ പറയുന്നു..
അച്ഛൻ സങ്കിയായത് കൊണ്ടാണ് ആളുകൾ അച്ഛന്റെ നന്മകളെ പോലും അംഗീകരിക്കാത്തതെന്ന്...
(സംഘികളിൽ നന്മയില്ല എന്ന പൊതുവായ കാര്യം അവനും ശരിവെക്കുന്നു.. )
എന്റെ നിരവധിയായ സുഹൃത്തുക്കളിൽ പലരും പറയുന്നത് കേട്ടിട്ടുണ്ട്.. ഞാൻ സങ്കിയാണ്..പക്ഷേ ഞാൻ ജോലി ചെയ്യുന്ന സ്ഥാപനം ക്രിസ്ത്യൻസിന്റേതാണ്.. അല്ലെങ്കിൽ മറ്റ് വിഭാഗക്കാരുടേതാണ്..അത് കൊണ്ട് എന്റെ സങ്കി രാഷ്ട്രീയം അവിടെ കളിച്ചാൽ അവർക്ക് എന്നോട് വെറുപ്പാകും.. ജോലി സുരക്ഷയെ ബാധിക്കം ഉള്ള താല്പര്യം അങ്ങോട്ട് പോകും..!
(അപ്പോൾ ആളുകൾക്ക് വെറുപ്പ് തോന്നുന്ന ഇസമാണ് ഉള്ളിലുള്ളത് എന്ന് സ്വമേധയാ സമ്മതിക്കുന്നു.. )
സത്യത്തിൽ സങ്കി എന്ന് പറഞ്ഞാൽ തൂക്കി കൊല്ലുന്ന പ്രത്യേക സ്വതന്ത്ര സ്ഥലമൊന്നുമല്ല കേരളം.. ജനാ പത്യപരമായ അവകാശങ്ങളെ സാർവത്രികമായി വകവച്ചു കൊടുക്കുന്ന പൊതുവേ ശാന്തസുന്ദരമായ ഒരിടം !
എന്നാലും അവർ സ്വയം കരുതുന്നു.. ഞങ്ങളുടെ രാഷ്ട്രീയം പുറത്ത് പറയാൻ കൊള്ളില്ല.നാലാള് അറിഞ്ഞാൽ നാണക്കേട് ആണ്. ആളുകൾക്ക് വെറുപ്പ് തോന്നുന്ന സംഗതിയാണ് ഉള്ളിൽ..
ഭാവിയെ ബാധിക്കും. എന്തെപറ്റിയാൽ ആരും തിരിഞ്ഞു നോക്കില്ല. മറ്റ് മതക്കാർ ഞങ്ങളെ ഇഷ്ടപ്പെടുന്നില്ല എന്നൊക്കെ നന്നായി ബോധ്യപ്പെട്ടിട്ടും അഴുക്ക് ഭാണ്ഡവും ചുമന്ന് അങ്ങിനെ നടക്കുന്നത് വിചിത്രമായ ഒരു മാനറിസമാണ്.
നാലാളോട് പറയാൻ കൊള്ളാത്ത രാഷ്ട്രീയമാണ് തന്റെ ഉള്ളിലുള്ളതെന്ന് മനസ്സിലാക്കിയിട്ടും ഇത്ര കഷ്ടപ്പെട്ട് അതിൽ തന്നെ തുടരുന്നതെന്തിനാണാവോ..??
m
No comments:
Post a Comment