ഇടതുപക്ഷം ഭരിക്കുന്നത് ഒരേയൊരു സംസ്ഥാനത്തു മാത്രമാണ്. അവിടെ പെട്രോളിന്റെ നികുതി കഴിഞ്ഞ 5 വർഷമായി ഒരിക്കൽ പോലും വർദ്ധിപ്പിച്ചിട്ടില്ല. മാത്രമല്ല കുറച്ചിട്ടും ഉണ്ട്. 2011ൽ ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ വരുമ്പോൾ 26.64 ശതമാനമായിരുന്ന നികുതി 2015 ആയപ്പോഴേക്കും 31.8% ആയി വർദ്ധിപ്പിച്ചു. എൽഡിഎഫ് സർക്കാർ 2018 ൽ ഇത് 30.08 ശതമാനമായി കുറച്ചു. ഡീസലിന്റെ നികുതി 2015 ൽ 24.52 ആയിരുന്നത് എൽഡിഎഫ് സർക്കാർ 22.76 ശതമാനമായി കുറച്ചു.
കേന്ദ്ര ബിജെപി സർക്കാർ സംസ്ഥാനങ്ങൾക്ക് വിഹിതം ലഭിക്കാത്ത വിധം സെസ് ആയും മറ്റും നികുതി കുത്തനെ കൂട്ടിയതാണ് നിലവിലെ വില വർദ്ധനവിന് കാരണം. പക്ഷേ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലാണ് സംസ്ഥാനങ്ങളിൽ ഏറ്റവുമധികം നികുതി വാങ്ങുന്നത്.
On economic policies, Congress and BJP do not differ much.
No comments:
Post a Comment